Breaking News

കുടുംബവഴക്ക്: ഗൃഹനാഥന്‍ അടിയേറ്റ് മരിച്ചു

വെള്ളിക്കുളങ്ങര:കോടശ്ശേരി പഞ്ചായത്തിലെ കാരാപ്പാടത്ത് കുടുംബവഴക്കിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ അടിയേറ്റ് മരിച്ചു. കാരാപ്പാടം പള്ളത്തേരിവീട്ടില്‍ മാധവന്‍ (65) ആണ് മരിച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് മാധവന്റെ ബന്ധുകൂടിയായ കുറ്റിച്ചിറ കുമ്പളത്താന്‍വീട്ടില്‍  നിബീഷ്(19) എന്നയാളെ വെള്ളിക്കുളങ്ങര പോലീസ് കസ്‌ററഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് സംഭവം. നിബീഷിന്റെ മുത്തശ്ശിയുടെ സഹോദരനാണ് മരിച്ച മാധവന്‍.മുമ്പ് പലതവണ ഇവര്‍തമ്മില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്നും  മുന്‍വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും  പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!