കോടാലി: മറ്റത്തൂര്‍ കൃഷിഭവന്റെ സഹായത്തോടെ കൊരേച്ചാല്‍ ശ്രീകിരാത പാര്‍വ്വതി ക്ഷേത്രം ട്രസ്റ്റ് തരിശായിക്കിടന്ന ഒരു ഹെക്ടറോളം ക്ഷേത്രപറമ്പില്‍ നടപ്പിലാക്കിയ കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ കൊയ്ത്തുത്സവം ഉല്‍ഘാടനം ചെയ്തു.
പഞ്ചായത്തംഗം ശ്രീധരന്‍ കളരിക്കല്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ .മറ്റത്തൂര്‍ കൃഷി ഓഫീസര്‍ സി.സുരേഷ്,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ നന്ദനന്‍ കണ്ണാട്ടുപറമ്പില്‍,, ക്ഷേത്രം പ്രസിഡണ്ട് അരവിന്ദാക്ഷന്‍ കര്‍ത്താ,സെക്രട്ടറി സുനില്‍കുമാര്‍ സി.സി,സുരേഷ് കടുപ്പശ്ശേരിക്കാരന്‍,കുടുംബശ്രീ വൈസ് ചെയര്‍മാന്‍ ശോഭന കുറ്റിലിക്കാടന്‍.പാടശേഖരസമിതി സെക്രട്ടറി കെ.ആര്‍.ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.