Breaking News

നാടിന്റെ നന്മക്കായി സത്കര്‍മാനുഷ്ഠാനങ്ങള്‍ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് അക്കിത്തിരി യാത്രയായി….

കൊടകര : നാടുമുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന കൊറോണ മഹാമാരി അകലാന്‍   സത്്കര്‍മാനുഷ്ഠാനങ്ങള്‍ നടത്തണമെന്ന്് ആഹ്വാനം ചെയ്താണ് പ്രമുഖ ജ്യോത്സ്യന്‍ കൈമുക്ക് വൈദീകന്‍ രാമന്‍ അക്കിത്തിരിപ്പാട് വിട പറഞ്ഞത്. ആരാധനാലയങ്ങളും ഉപജീവനമാര്‍ഗങ്ങളായ ജോലിസ്ഥലങ്ങളും അടച്ചിടുമ്പോഴും ദൈവാധീനവിഷയംകൂടിയായ ഈ മഹാമാരിയെ തുരത്താന്‍ എന്താണ് പോംവഴിയെന്ന് ആരും ചിന്തിക്കുന്നില്ലെന്നു  ഈവിഷയത്തില്‍ കൂട്ടായ ആലോചന ഉണ്ടാവണമെന്നും ഏതാനും ദിവസം മുമ്പുമാത്രമാണ് അക്കിത്തിരിപ്പാട് പറഞ്ഞത്.

സജ്ജനങ്ങളായ വ്യക്തികള്‍ ചെയ്യേണ്ട സല്‍കര്‍മങ്ങള്‍ ഇത്തരുണത്തില്‍ വലിയ കാര്യമാണെന്നും ലോകം മുഴുവന്‍  സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന ഈ വേളയില്‍  ആരുംതന്നെ  കൊറോണ വരാനുള്ള കാരണമോ ജനങ്ങള്‍ ചെയ്യേണ്ടുന്ന കാര്യങ്ങളോ പറയുന്നില്ല.  ജീവിതപ്രാരബ്ദങ്ങളുമായി ഓടി നടന്നിരുന്നവര്‍ക്ക് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ ഏറെ സമയം കിട്ടുന്ന നാളുകളാണിത്. പഴയ കാലഘട്ടത്തിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലുള്ള ഒരു കാലമാണിത്.

രോഗവ്യാപനത്തിന് തടയിടാന്‍വേണ്ടി  എല്ലാവിധത്തിലുമുള്ള സല്‍ക്കര്‍മങ്ങള്‍ചെയ്യുന്നതിനെക്കുറിച്ചും ചിന്തിക്കാനുള്ള സമയമാണിതെന്നും നാടിന്റെ സംരക്ഷണത്തിനായി അധികാരികളുടെ ഭാഗത്തുനിന്നും ആലോചനകള്‍ ഉണ്ടാകണമെന്നും മേയ് ആദ്യം അക്കിത്തിരിപ്പാട് പറഞ്ഞിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!