നന്തിക്കര : പറപ്പൂക്കര ഗ്രാമപഞ്ചായത്തില രാപ്പാള്‍ പള്ളം മേഖലയിലെ ജനങ്ങളെ പ്രളയത്തില്‍ നിന്നും രക്ഷിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുക,പള്ളം പുഴ ബണ്ടിന്റെ ഭിത്തി നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റിയുടെ കോണ്‍ട്രാക്ട് വര്‍ക്കിലെ ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുവമോര്‍ച്ച പറപ്പൂക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പുഴയില്‍ ചാടി സമരം നടത്തി.
മുന്‍ കേരള ഡി.ജി.പി ഡോ:ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡണ്ട് വിഷ്ണു പ്രസാദ് മുളങ്ങ് അദ്ധ്യക്ഷത വഹിച്ചു. എ.ജി. രാജേഷ്, അരുണ്‍ പന്തല്ലൂര്‍, കെ.വി.സുഭാഷ് , പ്രകാശന്‍ പള്ളം, രാഹുല്‍ നെടുമ്പാള്‍, വൈശാഖ് പള്ളം, രാമദാസ് വൈലൂര്‍, രാഹുല്‍ നന്തിക്കര എന്നിവര്‍ പ്രസംഗിച്ചു.