പറപ്പൂക്കര: ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പറപ്പൂക്കര പള്ളം പ്രദേശത്ത് 39 ലക്ഷം രൂപ ചിലവഴിച്ച് മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി കോണ്‍ട്രാക്റ്റ് വര്‍ക്ക് എടുത്ത് നിര്‍മിച്ച ബണ്ടിന്റെ ഏതാനും ഭാഗം നിര്‍മ്മാണം കഴിഞ്ഞ് ഏഴു മാസത്തിനു ശേഷം വേനല്‍ മഴയില്‍ 60 മീറ്റര്‍ തകര്‍ന്നുവെന്നാരോപിച്ച്് ബി.ജെപി മെമ്പര്‍മാര്‍ ഉപവാസസമരം നടത്തി.
സൊസൈറ്റിക്കെതിരെ യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും സ്വീകരിച്ചില്ലെന്നും പകരം ആര്‍.എം.എഫില്‍ നിന്നു ഏഴു ലക്ഷത്തി അറുപത്താറായിരം രൂപ അനുവദിച്ച് മുളയും മണ്ണും ഉപയോഗിച്ച് താല്‍കാലിക ബണ്ട് നിര്‍മിക്കുകയായിരുന്നെന്നും ബി.ജെ.പി ഭാരാവഹികള്‍ ആരോപിച്ചു. ബണ്ടു പൊട്ടിയ സ്ഥലത്ത് ഉടന്‍ ബണ്ടു നിര്‍മിക്കുക,മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബി.ജെ.പി പറപ്പൂക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ ഏകദിന നിരാഹാര സമരം പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ നടത്തിയത്.
ജില്ല ജന സെക്രട്ടറി അഡ്വ: ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. രാമദാസ് വൈല്ലൂര്‍ ,അരുണ്‍ പന്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സുഭാഷ് രാപ്പാള്‍, കെ.കെ.പ്രകാശന്‍ , നന്ദിനി സതീശന്‍ , ശ്രുതി ശിവ പ്രസാദ് എന്നിവര്‍ നിരാഹാരമിരുന്നു. മണ്ഡലം പ്രസിഡണ്ട് എ.ജി.രാജേഷ്, റിസണ്‍ ചെവിടന്‍, വടുതല നാരായണന്‍ , അരവിന്ദാഷന്‍ പണക്കാരന്‍ , സുരേഷ് മേനോന്‍ , രാഹുല്‍ നന്തിക്കര, ബൈജു ചെല്ലിക്കര, സുനില്‍ പുയ്യത്ത് , വിഷ്ണു പ്രസാദ്, വിനി ബിജോയ്, ബാബു മേലെമഠം തുടങ്ങിയവര്‍ പ്രസംഗിച്ചു.