കൊടകര : ആശുപത്രിയില്‍ പോയി തിരിച്ചുവന്ന് ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു.
പെരുങ്ങാംകുളം കരിംപറമ്പില്‍ നാരായണന് ഭാര്യ രേണുക (56) യാണ് മരിച്ചത്. ജീവന് രക്ഷാവേദി പ്രവര്ത്തകന് കിഷോര്‍ പെരിങ്ങാകുളം, അപകടത്തില്‍പെട്ടയാളെ ചാലക്കുടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 10.30 യോടെ മരിച്ചു. വ്യാഴാഴ്ച 1 മണിയോടെയാണ് അപകടം ഉണ്ടായത്.
അങ്കമാലി ലിറ്റില്‍ ഫഌവര്‍ ഹോസ്പിറ്റലിലേക്ക് കണ്ണുകള്‍ ദാനം ചെയ്തു. മക്കള്‍ : രാരീഷ് (അപ്പോളൊ ടയേഴ്സ്), രമ്യ. മരുമകന് : സനേഷ് ബാബു