Breaking News

കാരുണ്യത്തിനു കാത്തുനില്‍ക്കാതെ തങ്കപ്പന്‍ യാത്രയായി

KDA Obit Thankappan 43കൊടകര : കൊപ്രക്കളം വിരുത്തി വീട്ടില്‍ പരേതനായ കുമാരന്റെ (ഉണ്ണിചെക്കന്‍) മകന്‍ തങ്കപ്പന്‍ (43) നിര്യാതനായി. സംസ്‌കാരം ഇന്ന് (ഞായര്‍) രാവിലെ 10 ന് വീട്ടുവളപ്പില്‍. അമ്മ : സരോജിനി. ഭാര്യ : ശ്രീന. മക്കള്‍ : സൂരജ്, സമീറ, സൂര്യദേവ്.

ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കൂലിപ്പണിക്കാരനായിരുന്ന തങ്കപ്പന്‍ ഉദാരമതികളുടെ കാരുണ്യത്തിനു കാത്തുനില്‍ക്കാതെ എന്നന്നേക്കുമായി യാത്രയായി. കൊടകര പുത്തുകാവ് വിരുത്തി ഉണ്ണിച്ചെക്കന്റെ മകന്‍ തങ്കപ്പന്‍ കഴിഞ്ഞ 8 മാസത്തോളമായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍മാറ്റശസ്ത്രക്രിയക്കായി 60 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിനായി ബി.ഡി.ദേവസി എം.എല്‍.എ രക്ഷാധികാരിയായി ചികിത്സാസഹായസമിതി രൂപീകിരിച്ചിരുന്നു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!