കൊടകര : കാവില്‍ കുറിച്ചിയത്ത് വീട്ടില്‍ മാധവമേനോന് (83) നിര്യാതനായി. വാട്ടര്‍ അതോറിറ്റിയിലെ റിട്ട. എഞ്ചിനീയര്‍ ആയിരുന്നു. ഭാര്യ : പരേതയായ രാധ ടീച്ചര്‍. മക്കള്‍ : മധു, മഞ്ജു. മരുമകള്‍ : സുനിത. സംസ്കാരം ഇന്ന് രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
തോള്‍സഞ്ചിയില്‍ പുസ്തകങ്ങളുമായി, സദാ പുഞ്ചിരിച്ച്, അക്ഷര ശ്ലോകങ്ങള്‍ മെല്ലെ ചൊല്ലി ഗ്രന്ഥശാലയിലേക്ക് വരുന്ന മാധവമേനോന് ഓര്‍മ്മയായി. ചരിത്ര പുസ്തകങ്ങളെ അഗാധമായി സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു.
ഒപ്പം പുതു തലമുറ രചനകളും വായിച്ചിരുന്നു. വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ തിരിച്ചു തരുമ്പോള്‍ അതിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യക്തമായി പറയുമായിരുന്നു. ഗ്രന്ഥശാലയുടെ പരിപാടികളിലെ നിത്യസാന്നിദ്ധ്യവും ആയിരുന്നു.മാധവമേനോന് ആദരാഞ്ജലികള്‍.. കണ്ണീര്‍പ്പൂക്കള്‍ ….