Breaking News

ദേശീയപാതയില്‍ അപകടം ; ബൈക്ക് യാത്രികന്‍ മരിച്ചു.

ranjithപുതുക്കാട് : നിയന്ത്രണം വിട്ട ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു .കൊടകര സ്വദേശി കണ്ണത്ത് രാധാകൃഷ്ണന്റെ മകന്‍ രഞ്ജിത് (28) ആണ് മരിച്ചത്. ദേശീയപാതയില്‍ പുതുക്കാട് സിഗ്‌നലിന് സമീപം വെള്ളിയാഴ്ച രാത്രി 8:30 നായിരുന്നു അപകടം.

റോഡ് മുറിച്ചു കടക്കുകയായിരുന്ന ചെങ്ങാലൂര്‍ ഭാസ്‌കരനെ നിയന്ത്രണം വിട്ട ബൈക്കിടിച്ചു വീഴ്തുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ രഞ്ജിത്തിനു ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ ജുബിലി മിഷന്‍ ആശുപത്രിയില്‍ എത്തിചെങ്ങിലും മരിച്ചിരുന്നു. പരിക്കേറ്റ ഭാസ്‌കരന്‍തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികല്‌സയിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!