Breaking News

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നും ജനല്‍ഷട്ടര്‍ തുറന്ന് പുറത്തേക്കു ചാടിയ യാത്രക്കാരന്‍ മരിച്ചു

കൊടകര : ദേശീയപാത 47 ല്‍ കൊടകരയ്ക്കടുത്ത് നെല്ലായിയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്‌ററ്ബസ്സില്‍ നിന്നും ചാടിയ യാത്രക്കാരന്‍ മരിച്ചു.ഇടുക്കി ഉപ്പുതറയ്ക്കടുത്ത് മത്തായിപ്പാറയില്‍ വലിയപറമ്പില്‍ കുഞ്ഞുമോന്റെ മകന്‍ വിനോദ് (35) ആണ് മരിച്ചത്.വെളുപ്പിന് നാലരയോടെതിരുവനന്തപുരത്തേയ്ക്ക് പോയിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ് നെല്ലായിയില്‍ എത്തിയപ്പോഴാണ് യാത്രക്കാരനായ വിനോദ് പുറത്തേയ്ക്ക് ചാടിയത്.

ബസ്സിന്റെ ഏറ്റവും പുറകിലെ സീറ്റിലിരുന്ന ഇയാള്‍ ഇടതുവശത്തെ ജനല്‍ ഷട്ടര്‍ ഉയര്‍ത്തി അതിലൂടെ പുറത്തേയ്ക്ക് ചാടുന്നതാണ് മറ്റ് യാത്രക്കാര്‍ കണ്ടത്.ഏഴുപേരാണ് തൃശൂരില്‍ നിന്ന് പുറപ്പെട്ട ബസ്സില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്.ഉടന്‍ ബസ് നിര്‍ത്തി.റോഡില്‍ തലയിടിച്ച് പരിക്കേറ്റ ഇയാളെ ഉടന്‍ തൃശൂര്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.ലില്ലിക്കുട്ടിയാണ് മരിച്ച വിനോദിന്റെ അമ്മ.ഭാര്യ: മഞ്ജു.പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.ഏറെ നാളായിട്ടും ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാത്തതില്‍ വിനോദ് വിഷമത്തിലായിരുന്നെന്ന്! പറയുന്നു.

പത്തനംതിട്ട കോഴഞ്ചേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ വിനോദ് ഭാര്യയുമൊത്ത് അവിടെ വാടകവീട്ടില്‍ താമസിക്കുകയാണ്.ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11 ന് മത്തായിപ്പാറ ചര്‍ച്ച് ഓഫ് െ്രെകസ്റ്റ് ദേവാലയ സെമിത്തേരിയില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!