ഡൈനാമോസ് സ്പോർട്ടിംഗ് ക്ലബ് ഒരുക്കിയ മാളിയക്കൽ ജോർജ് & സാറാമ്മ ജോർജ് മെമ്മോറിയൽ വിന്നെർസ് ട്രോഫിക്കുവേണ്ടിയുള്ള പന്തലൂക്കാരൻ ഫ്രാൻസിസ് മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മേളയുടെ ഇന്നലെ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ബ്ലൂമാക്സ് സണ്ണി സിൽക്സ് ചാലക്കുടിയും, ഓറഞ്ച് ബേക്കേഴ്സ് ചാലക്കുടിയും ഏറ്റുമുട്ടി. ആദ്യന്തം ആവേശം അണപൊട്ടിയ മത്സരത്തിൽ നിശ്ചിത സമയത്തിൽ ഇരു ടീമുകൾക്കും ഗോൾ ഒന്നും അടിക്കനായില്ല. തിങ്ങി നിറഞ്ഞ ഗ്യാലറി കളിക്കാർക്ക് ആവേശം നല്കി. അതേത്തുടർന്ന് എക്സ്ട്രാ ടൈംഇലേക്ക് കടന്ന മത്സരം വാശിയെറിയതായി. അവസാനം എക്സ്ട്രാ ടൈംലും ഇരു ടീമുകളും ഗോൾ വഴങ്ങാതായപ്പോൾ പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക് കളി കടന്നു.
പെനാൽറ്റി ഷൂട്ട്‌ഔട്ടിലും ഗോൾ സമനില കൈവന്നതോടെ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ബി. ഡി ദേവസ്സി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കൊടകര ഗ.വ: ഹൈസ്കൂൾ സ്റ്റേഡീയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡു ലൈറ്റ്ൽ ആണ് മത്സരങ്ങൾ നടന്നത്. അതോടെ കൊടകരക്കാരുടെ ഈ വർഷത്തെ ഫുട്ബാൾ മേളക്ക് തിരശീല വീണു.[divider]
good attempt……..best wishes…….