Breaking News

കാറിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‌ പരിക്ക്‌.

കൊടകര : കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവിന്‌ പരിക്കേറ്റു. കൊടകര കാവില്‍ പരിപ്പില്‍പാലം വിളക്കത്തറ പരേതനായ നാരായണന്‍നായരുടെ മകന്‍ സുനില്‍ബാബു(38) നാണ്‌ പരിക്കേറ്റത്‌.ചൊവ്വാഴ്‌ച രാവിലെ 8 മണിയോടെ കൊടകര ഗാന്ധിനഗറിലായിരുന്നു അപകടം. കെ.എസ്‌.ഇ.ബി. ജീവനക്കാരനായ സുനില്‍ബാബു ചാലക്കുടിയിലേക്ക്‌ ജോലിക്ക്‌ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ എലൈറ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!