കൊടകര: ഫാര്‍മേഴ്‌സ് ബാങ്കിലെ ന്യൂനപക്ഷമായ ഭരണസമിതിയെ പിരിച്ചുവിടാന്‍ തീരുമാനിച്ച സഹകരണവകുപ്പിന്റെ നടപടിയെ കോണ്‍ഗ്രസ്സ് മണ്‌ഡലം പ്രസിഡണ്ടുമാരായ കെ.കെ. നാരായണന്‍, ടി.എം. ചന്ദ്രന്‍ എന്നിവര്‍ സ്വാഗതം ചെയ്‌തു. പത്തംഗ ഭരണസമിതിയിലെ അഞ്ചുപേര്‍ രാജിവച്ചിട്ടും ഭരണത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന സി.പി.എം. നടപടിയെ കോണ്‍ഗ്രസ്സ് നേതാക്കള്‍ അപലപിച്ചു.
സമഗ്രഅന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ്
ഫാര്‍മേഴ്‌സ് സഹകരണബാങ്കിലെ നിയമനത്തില്‍ സി.പി.എം. നടത്തിയ അഴിമതിയെക്കുറിച്ച് സമഗ്രഅന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് കൊടകര മണ്‌ഡലം കമ്മറ്റിയോഗം ആവശ്യപ്പെട്ടു. ജനാധിപത്യമര്യാദകള്‍ ലംഘിച്ചും നിയമങ്ങളെ കാറ്റില്‍ പറത്തിയും ഭരണത്തില്‍ തുടരാന്‍ ശ്രമിക്കുന്ന സി.പി.എം. നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് ശക്തമായി പ്രതിഷേധിച്ചു. മണ്‌ഡലം പ്രസിഡന്റ് ജസ്റ്റിന്‍ പൊന്മിനിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്ഗ്രസ് മണ്‌ഡലം പ്രസിഡന്റുമാരായ ടി.എം. ചന്ദ്രന്‍, കെ.കെ. നാരായണന്‍ , എം.കെ. ഷൈന്‍, വിനയന്‍ തോട്ടാപ്പിള്ളി, കെ. നാരായണന്‍കുട്ടി, ആന്റോ വെട്ടത്തുപറമ്പില്‍, രഞ്‌ജിത്ത് വി.ആര്‍, പ്രനില ഗിരീശന്‍, സലീഷ് ശിവന്‍, ഷാജു മാളിയേക്കല്‍, ലിജോ കള്ളിയത്ത്, സൗമ്യ ബിഌ എന്നിവര്‍ പ്രസംഗിച്ചു.