Breaking News

ബൈക്കില്‍ വിനോദയാത്ര പോയ രണ്ടു വിദ്യാര്‍ത്ഥികള്‍ ലോറിയിടിച്ച് മരിച്ചു

BikeAccidentകൊടകര : മൂന്നാറിലേക്ക് ബൈക്കില്‍ വിനോദയാത്ര പുറപ്പെട്ട രണ്ടു വിദ്യാര്‍ത്ഥികള്‍ കോതമംഗലത്ത് ലോറിയിടിച്ച് മരിച്ചു. കൊടകര അഴകം കുന്നത്തുവീട്ടില്‍ അജയന്‍ (20), കടുപ്പശ്ശേരി പറപ്പുള്ളി ഡേവിസ് മകന്‍ റെജിന്‍ (20) എന്നിവരാണ് തല്‍ക്ഷണം മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 മണിയോടെ ആലുവ-മൂന്നാര്‍ റൂട്ടില്‍ പുത്തുകുഴി ഷാപ്പിന് സമീപമുള്ള വളവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പുല്ലൂര്‍ ഐടിസി വിദ്യാര്‍ത്ഥികളായ ഇരുവരും സഞ്ചരിച്ചിരുന്ന KL 47 C 4551 പള്‍സര്‍ ബൈക്കില്‍ DN 72 B 3834 നമ്പര്‍ ലോറി ഇടിക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!