കൊടകര. കഴിഞ്ഞ ദിവസം കൂര്ക്കന്ജേരി റെയില്‍വേ ഗേറ്റിനു സമീപം തീവണ്ടി തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി സ്വദേശി കാഞ്ഞിരപ്പറമ്പില്‍ കുഞ്ഞയ്യപ്പന് മകള്‍ ശാരദ (44) യാണ് മരിച്ചത്. അവിവാഹിതയായ ഇവരെ വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായതിനെത്തുടര്‍ന്നു വീട്ടുകാര്‍ അന്വേഷിച്ചു വരികയായിരുന്നു.
റെയില്‍വേ ട്രാക്കിന് സമീപം മരിച്ച അജ്ഞാത യുവതിയുടെ മൃതദേഹം തൃശ്ശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തി ശരീരം ശാരദയുടെതാണെന്ന് തിരിച്ചറിയുകയായിരുന്നു . മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റു വാങ്ങി വീട്ടുവളപ്പില്‍ സംസ്കരിച്ചു.
സഹോദരങ്ങള്‍. തങ്കു,ആണ്ടി,വാസു,വിലാസിനി,രാജന്.