Breaking News

വിപുലമായ പരിപാടികളോടെ കൊടകരയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനത്തില്‍ കൊടകര ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് റോസിലി വര്‍ഗ്ഗീസ് ദേശിയ പതാക ഉയര്‍ത്തുന്നു
സ്വാതന്ത്ര്യ ദിനത്തില്‍ കൊടകര ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് റോസിലി വര്‍ഗ്ഗീസ് ദേശിയ പതാക ഉയര്‍ത്തുന്നു
നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ റാലി.
നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ റാലി.

കൊടകര: ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണില്‍ സ്വാതന്ത്ര്യദിന റാലി നടന്നു. കൊടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. നാഷണല്‍ബോയ്‌സ് ഹൈസ്‌കൂള്‍, ജി.എല്‍.പി. സ്‌കൂള്‍, കൊടകര ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, എസ്.പി.സി., എന്‍.സി.സി. , സ്‌കൗട്ട്, ഗൈഡ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ അണിനിരന്ന റാലി കൊടകര ജി.എല്‍.പി. സ്‌കൂളില്‍ നിന്നാരംഭിച്ച് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സമാപിച്ചു. പൊതുസമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.ബി. സത്യന്‍ അധ്യക്ഷനായി. കൊടകര മീഡിയ ക്ലബ്ബില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രസിഡന്റ് പി.കെ. മധു പതാക ഉയര്‍ത്തി.

ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എം.കെ. ജോണ്‍ പതാക ഉയര്‍ത്തി.കൊടകര മേളകലാസംഗീത സമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍ നായര്‍ പതാക ഉയര്‍ത്തി. കൊടകര എന്‍.എച്ച്. ജങ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ശിവദാസന്‍ കുഴിക്കാട്ടില്‍ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. പൊരുന്നകുന്ന് , വെള്ളാഞ്ചിറ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ്ദ ജാഥ സംഘടിപ്പിച്ചു. എം.എസ്. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം ആളൂര്‍ പഞ്ചായത്തംഗം കെ.ആര്‍. ജോജോ ഉദ്ഘാടനം ചെയ്തു.

യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൊടകര ടൗണില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.സി. ശ്രീജിത്ത് ദേശീയപതാക ഉയര്‍ത്തി.

കൊടകര : നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സീനിയര്‍ അധ്യാപകന്‍ ജയന്‍ പി. എല്‍. പതാക ഉയര്‍ത്തി. ശേഷം എസ്.എം.സി. ചെയര്‍മാന്‍ എം.ആര്‍. ഭാസ്‌കരന്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും എന്‍.എസ്.എസ്. വളണ്ടിയേഴ്‌സിന്റെയും പ്രസംഗം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികള്‍ നടത്തി. തുടര്‍ന്ന് നടത്തിയ റാലിയില്‍ ജി.വി.എച്ച്.എസ്.എസ്. നന്തിക്കര എന്‍.എസ്.എസ്. യൂണിറ്റ്, എസ്.പി.സി. യൂണിറ്റ്, മറ്റ് വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുത്തു. റാലിക്കുശേഷം എന്‍.എസ്.എസ്. യൂണിറ്റ് ‘സ്വാതന്ത്ര്യസമരം’ എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. സ്‌കൂളില്‍ എത്തിച്ചേര്‍ന്ന എല്ലാ വിദ്യാര്ത്ഥികള്‍ക്കും മധുരപലഹാരവിതരണവും റാലിക്ക് ശേഷം സംഭാരവും വിതരണം ചെയ്തു.

നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ റാലി
നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ റാലി

ആലത്തൂര്‍ : എ.എല്‍.പി.എസ്. ആലത്തൂര്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീന പതാക ഉയര്‍ത്തി. പതാക വന്ദനത്തിനുശേഷം നടന്ന പൊതുസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.എം. പ്രബിന്‍, ആദിത്യ വി.എം., ഗോപിക കെ.കെ., ദേവിക എന്‍.ആര്‍., ആനന്ദകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മധുരവിതരണവും നടത്തി. തുടര്‍ന്ന് നടന്ന ഘോഷയാത്രക്ക് പി.ടി.എ. അംഗങ്ങള്‍ നേതൃത്വം നല്‍കി. 45 കുട്ടികള്‍ 6 വാഹനങ്ങളിലായി അണിനിരന്ന ടാബ്ലോ ശ്രദ്ധേയമായി.

അവിട്ടപ്പിള്ളി വായനശാലയിലെ പതാകഉയർത്തൽ പൗലോസ്മാസ്റ്റർ നിർവഹിച്ചു..
അവിട്ടപ്പിള്ളി വായനശാലയിലെ പതാകഉയർത്തൽ പൗലോസ്മാസ്റ്റർ നിർവഹിച്ചു..

നെല്ലായി : പന്തല്ലൂര്‍ ക്ഷീരോല്പാദക സഹകരണ സംഘം സ്വാതന്ത്ര്യദിനം ആചരിച്ചു. കര്‍ഷകര്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് എ.കെ. പ്രഭാകരന്‍ പതാക ഉയര്‍ത്തി.

പറപ്പൂക്കര : പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായി – പന്തല്ലൂര്‍ വാര്‍ഡ് കോണ്‍ഗ്രസ്സ് സംയുക്തമായി സ്വാതന്ത്ര്യദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.കെ. പ്രഭാകരന്‍, ശശികല നാരായണന്‍, കെ.കെ.രാജന്‍, കെ.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംബന്ധിച്ചു.

ആനന്ദപുരം ശ്രീ കൃഷ്ണ സ്ക്കൂളിൽ നിന്നും...
ആനന്ദപുരം ശ്രീ കൃഷ്ണ സ്ക്കൂളിൽ നിന്നും…
ആനന്ദപുരം ശ്രീ കൃഷ്ണ സ്ക്കൂളിൽ നിന്നും...
ആനന്ദപുരം ശ്രീ കൃഷ്ണ സ്ക്കൂളിൽ നിന്നും…

നെല്ലായി : പന്തല്ലൂര്‍ നവരത്‌നകലാസമിതി സ്വാതന്ത്ര്യദിനം ആചരിച്ചു. പ്രസിഡന്റ് പി.എം. കൊച്ചുമോന്‍ പതാക ഉയര്‍ത്തി. മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി വൃക്ഷത്തൈ നടീല്‍ കര്‍മ്മം നടത്തി.

പന്തല്ലൂര്‍ : പന്തല്ലൂര്‍ ഗ്രാമീണവായനശാല സ്വാതന്ത്ര്യദിനം ആചരിച്ചു. കെ.ആര്‍. സുബ്രഹ്മണ്യന്‍ പതാക ഉയര്‍ത്തി. എ.കെ. പ്രഭാകരന്‍, സി.എസ്. മോഹന്‍ദാസ് എന്നിവര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.

പുലിപ്പറകുന്നു എൽ പി  സ്കൂൾ
പുലിപ്പറകുന്നു എൽ പി സ്കൂൾ

നെല്ലായി : പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ ജനത അപ്പര്‍ പ്രൈമറി സ്‌കൂള്‍ സ്വാതന്ത്ര്യദിനം ആചരിച്ചു. കെ.പി.അനില പതാക ഉയര്‍ത്തി. ഗ്രാമപഞ്ചായത്ത് അംഗം എ.കെ. പ്രഭാകരന്‍, കെ.പി. പ്രതീഷ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഘോഷയാത്ര, മധുരപലഹാരവിതരണം എന്നിവ നടന്നു.ayyappajyothi

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!