Breaking News

കുഞ്ഞാലിപ്പാറ ഇല്ലാതാവുന്നു..ഭൂമി മാതാവേ ക്ഷമിക്കുക നീ.

Apple

Kunjaliparaകൊടകര: മറ്റത്തൂര്‍ പഞ്ചായത്തിന്റെ അവിഭാജ്യഘടകമായ കുഞ്ഞാലിപ്പാറയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്രഷര്‍ മൂലം ജീവിതം ദുസ്സഹമായ അവസ്ഥയിലാണ് ഇന്ന് നാട്ടുകാര്‍. മണ്ണിനും മനുഷ്യനും നേരെയുള്ള ഏറ്റവും വലിയ ചൂഷണമാണിവിടെ നടക്കുന്നത്. കോടശ്ശേരി മലയുടെ താങ്ങുകല്ലായി അറിയപ്പെടുന്ന കുഞ്ഞാലിപ്പാറ ഉരുള്‍പ്പൊട്ടല്‍ സാധ്യത ഏറെയുള്ള പ്രദേശമാണ്. ഇവിടെയാണ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിച്ചുകൊണ്ട് നാടിന് തന്നെ വെല്ലുവിളിയായി എടത്താടന്‍ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടരുന്നത്.

1പ്രകൃതിസുന്ദരമായ കുഞ്ഞാലിപ്പാറയിലേക്ക് ജനങ്ങള്‍ സഞ്ചരിച്ചിരുന്ന വഴി ഇല്ലാതാക്കി വനഭൂമിയില്‍ വരെ കയ്യേറ്റം നടത്തിയാണ്  ഇവരുടെ പ്രവര്‍ത്തനം. അനധികൃതമായി ഇവര്‍ സ്ഥാപിച്ചിരിക്കുന്ന കുഴല്‍കിണറുകള്‍ മൂലം സമീപ പ്രദേശങ്ങളില്‍ ജലനിരപ്പില്‍ വന്‍കുറവാണനുഭവപ്പെടുന്നത്. പൊടി ശ്വസിച്ചും വഹിച്ചും ജനങ്ങള്‍ പൊറുതിമുട്ടുകയാണ്.  മാരകമായ ശ്വാസകോശരോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ ഇനി അധികസമയം വേണ്ട.

12 ടണ്‍ ഭാരം വഹിച്ചു കൊണ്ടുപോകാന്‍ മാത്രം പഞ്ചായത്ത് അനുമതിയുള്ള റോഡില്‍ കൂടി 25-ഉം 30-ഉം ടണ്‍ ഭാരമുള്ള നൂറ് കണക്കിന് ലോഡുകളാണ് ഇവര്‍ കൊണ്ടുപോകുന്നത്. പഞ്ചായത്തിലെ റോഡുകളെല്ലാം നശിച്ചു കൊണ്ടിരിക്കുന്നതിനു പുറമെ, കരിങ്കല്‍പൊടി മൂലം മലിനമായിരിക്കുകയാണ്. പുതുക്കാട് എം.എല്‍.എ ശ്രീ. സി. രവീന്ദ്രനാഥ് ഇക്കോടൂറിസം പദ്ധതിയിലുള്‍പ്പെടുത്തിയ പ്രദേശമാണ് കുഞ്ഞാലിപ്പാറ. ഇതിന്റെ ഭാഗമായ് ഒരു കൂത്തമ്പലവും ഇവിടെ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഈ ക്രഷറിന് ലൈസന്‍സ് കൊടുത്തിരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി   പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത മറ്റത്തൂര്‍ പഞ്ചായത്താണ്.

ജനങ്ങളുടെ അടിസ്ഥാന അവകാശമായ ശുദ്ധവായുവും ശുദ്ധജലവും നിഷേധിക്കുന്ന, അനധികൃത ഖനനം നടത്തി പരിസ്ഥിതിക്ക് മേല്‍ വന്‍ ആഘാതമേല്‍പ്പിക്കുന്ന കുഞ്ഞാലിപ്പാറയിലെ ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടത് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നു. ഇതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നാലോചിക്കാനുള്ള ഒരു യോഗം മെയ്  5  ഞായറാഴ്ച്ച  വൈകീട്ട് 4 മണിക്ക് മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈസ്ക്കൂളില്‍ വെച്ച് ചേരുന്നു. കുഞ്ഞാലിപ്പാറയിലെ ജനവിരുദ്ധ പാരിസ്ഥിതിക ചൂഷണത്തെ എതിര്‍ക്കുന്ന എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു.

കുഞ്ഞാലിപ്പാറ ക്വാറി പ്രശ്നം : നമ്മുടെ കൊടകര ഡോട്ട് കോം ഇതു വരെ റിപ്പോർട്ട്‌ ചെയ്ത വാർത്തകൾ വായികക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ..

1) കുഞ്ഞാലിപ്പാറ ഇല്ലാതാവുന്നു..ഭൂമി മാതാവേ ക്ഷമിക്കുക നീ.
2) കരിങ്കല്‍ ക്വാറികള്‍ക്ക്‌ അനുമതി നല്‍കില്ല.
3) പാറമട ലോബി സജീവം : കുന്നുകൾക്ക് മരണമണി.
4) ക്രഷര്‍യൂണീറ്റിനെതിരെ പ്രതിഷേധറാലിയും ധര്‍ണയും നടത്തി.
5 ) അമിതഭാരം:കുഞ്ഞാലിപ്പാറയില്‍ നാട്ടുകാര്‍ ലോറികള്‍ തടഞ്ഞു.

EverGreen

Related posts

2 Comments

  1. Pingback: ക്രഷര്‍യൂണീറ്റിനെതിരെ പ്രതിഷേധറാലിയും ധര്‍ണയും നടത്തി. | Nammude Kodakara

  2. Pingback: കുഞ്ഞാലിപ്പാറയിലെ ക്വാറിക്കെതിരെ കേരളത്തിലെ പ്രമുഖ ചാനലുകളും ആഞ്ഞടിക്കുന്നു. | Nammude Kodakara

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.