കൊടകര : കൊടകര ദേശീയപാതയില്‍ ഇന്ന് രാവിലെയുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബീവറേജസ് മദ്യ ഷോപ്പിനു സമീപം സൈക്കിളില്‍ കാറിടി്ച്ചുണ്ടായ അപകടത്തില്‍ മരത്തമ്പിള്ളി ചെറുവത്തൂര്‍ചിറ വട്ടക്കാട്ടുപറമ്പില്‍ 62 വയസുള്ള നാരായണനാണ് മരിച്ചത്.
ചൊവ്വ രാവിലെ 9 മണിയോടെയാണ് അപകടം. ഉടനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ബുധന്‍ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പില്‍. ഭാര്യ : സീത. മക്കള്‍ : സൗമ്യ, സനീഷ്. മരുമകന്‍ : സിജു.
ഇതിനു സമീപത്തുണ്ടായ മറ്റൊരപകടത്തില്‍ കാല്‍നടക്കാരനായ മരത്തമ്പിള്ളി സ്വദേശി തങ്കപ്പന്‍ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശപ്പിച്ചു.