Breaking News

ചാലക്കുടി ഉപജില്ലാകലോത്സവം കൊടകരയില്‍

kerala-school-kalolsavamകൊടകര: ചാലക്കുടി ഉപജില്ലാകലോത്സവം 29 മുതല്‍ കൊടകരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 30 ന് രാവിലെ 8.30 ന് സാംസ്‌കാരികഘോഷയാത്രക്കുശേഷം എ.ഇ.ഒ കെ.വി.ശശി പതാക ഉയര്‍ത്തും. കൊടകര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. കൊടകര ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിക്കും.

ചാലക്കുടി ഉപജില്ലയിലെ 86 സ്‌കൂളുകളില്‍നിന്നായി 2800 പേര്‍ പങ്കെടുക്കും. 300 ഓളം ഇനങ്ങളിലായാണ് മത്സരം. 29 ന് കൊടകര ഗവ.ഗേള്‍സ്‌ഹൈസ്‌കൂളിലാണ് സ്റ്റേജിതര മത്സരങ്ങള്‍ നടക്കുന്നത്. ഗവ.എല്‍.പി സ്‌കൂളിലാണ് പ്രധാനവേദി. കൂടാതെ ബോയ്‌സ്‌ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറിസ്‌കൂള്‍, ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകളിലും വേദികളുണ്ട്.

ഡിസംബര്‍ 2ന് വൈകീട്ട് 5 ന് ഗവ.എല്‍.പിസ്‌കൂളില്‍ നടക്കുന്നസമാപനസമ്മേളനം ബി.ഡി.ദേവസ്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്തംഗം കെ.ജെ.ഡിക്‌സണ്‍ അധ്യക്ഷത വഹിക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായി കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ ചെയര്‍മാനും കെ.പി.ഹരിദാസ് ജനറല്‍ കണ്‍വീനറുമായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. പത്രസമ്മേളനത്തില്‍ കെ.പി.ഹരിദാസ്, പ്രോഗ്രാംകമ്മിറ്റി കണ്‍വീനര്‍ പ്രവീണ്‍.എം.കുമാര്‍, ജോസ്മാത്യു, കെ.വി,ശശി, യു.നന്ദകുമാര്‍, സാജുജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!