Breaking News

നോപാര്‍ക്കിങ്ങ് ബോര്‍ഡ് കിണറ്റിലിട്ടു; ഓട്ടോഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കൊടകര: കൊടകര ജംഗ്ഷനില്‍ പോലീസ് സ്ഥാപിച്ച നോപാര്‍ക്കിങ്ങ് ബോര്‍ഡുകള്‍ എടുത്ത് പൊതുകിണറ്റിലെറിഞ്ഞ ഓട്ടോഡ്രൈവര്‍മാരായ 2 പേരെ കൊടകര പോലീസ് അറസ്റ്റുചെയ്തു.

കൊടകരയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ സുനീഷ്, ജിനില്‍ എന്നിവരാണ് അറസ്റ്റിലായത്. ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ പഴയ മാര്‍ക്കറ്റിനികത്തെ കിണറിനകത്ത് ഉപേക്ഷിക്കുകയായിരുന്നു. ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ പിടികൂടാനായത്.

Related posts

error: Content is protected !!