ചെമ്പുച്ചിറ : പ്രസിദ്ധമായ ചെമ്പുച്ചിറ മഹാദേവക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പൂരാഘോഷവും കാവടിയുത്സവവും സമഞ്ജസമായി സമ്മേളിക്കുന്ന ഉത്സവം 14 സെറ്റുകളുടെ ആഭിമുഖ്യത്തിലാണ് ആഘോഷിക്കുന്നത്.
7 സെറ്റുകള്‍ വീതമുള്ള നൂലുവള്ളി,ചെമ്പുച്ചിറ ദേശങ്ങളുടെ നേതൃത്വത്തില്‍ 9 ആനകള്‍ വീതം അഭിമുഖമായി നിരത്തി നടത്തുന്ന പൂരാഘോഷവും കുടമാറ്റവും പൂരപ്രേമികളെ ആവേശത്തിലാറാടിക്കുന്നതാണ്.വിവിധ സെറ്റുകളില്‍ നിന്നായി നൂറു കണക്കിന് പൂക്കാവടികളും പീലിക്കാവടികളും ആടിത്തിമിര്‍ക്കുന്ന കാവടിയുത്സവവും കേരളത്തിലെ പ്രഗത്ഭരായ വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന ചെണ്ടമേളവും പഞ്ചവാദ്യവും അരങ്ങേറും.
ഇത്തവണത്തെ ഉത്സവത്തിന് ആനത്തറവാട്ടിലെ ചക്രവര്‍ത്തി ഗുരുവായൂര്‍ വലിയകേശവന്‍ ചെമ്പുച്ചിറ ദേശത്തിന് വേണ്ടി ചമയമണിയും.ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി കാരുമാത്ര വിജയന്‍ശാന്തി, മേല്‍ശാന്തി വി.പി. ജയലാല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് പ്രിന്‍സ് അണലിപ്പറമ്പില്‍,സെക്രട്ടറി ഭാസ്‌ക്കരന്‍ പുതുശ്ശേരി,കുമാര്‍ അരങ്ങത്ത്,അനിലന്‍ പട്‌ളിക്കാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.