Breaking News

“തണ്ടർ ബോൾട്ട് ” കമാൻഡോകൾ വെള്ളിക്കുളങ്ങരയിൽ.

വെള്ളിക്കുളങ്ങര : മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനും തുരതുന്നതിനുമായി രൂപവത്കരിച്ചിട്ടുള്ള പോലിസിന്റെ പ്രതേക സായുധസംഘം “തണ്ടർ ബോൾട്ട് ” ജില്ലയുടെ വനപ്രദേശത്ത് തിരചിലിനെത്തി. ആദ്യ ദിവസം വെള്ളിക്കുളങ്ങര വനമേഘലയിലാണ് സംഘം തിരച്ചിൽ ആരംഭിച്ചത്. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ നിന്നും രാവിലെ ഏഴരയോടെയാണ് ആയുധ സന്നാഹങ്ങളോടെ പ്രത്യേക വാഹനത്തിൽ കമാൻഡോകൾ പുറപ്പെട്ടത്‌. വെള്ളിക്കുലങ്ങരക്കടുത്തു രണ്ടുകൈ വാരം കുഴിയിലെതിയാണ് വനത്തിനുള്ളിലേക്ക് പ്രവേശിച്ചത്‌. കാട്ടിലൂടെ കോർമല ആനപന്തം, കരിക്കടവ് എന്നീ ഭാഗങ്ങളിൽ  കമാൻഡോ സംഘം നിരീക്ഷണം നടത്തി. മേഘലയിലെ ആദിവാസി കോളനികളും സംഘം സന്ദർശിച്ചു. കാടിനോട്‌ ചേർന്ന പ്രദേശങ്ങളിലോ കാടിനുള്ളിലോ അപരിചിതരുടെ സാനിധ്യം കണ്ടെത്തിയാൽ വിവരം നല്കണം എന്ന്   ആദിവാസികൾക്ക് നിർദ്ദേശം നല്കിയാണ് സംഘം മടങ്ങിയത്.

​കാടുകയറും മുൻപേ വീടുകളിലേക്ക് : കാര്യമറിയാതെ നാട്ടുകാർ

രാവിലെ എട്ടുമണിയോടെ പോലീസിന്റെയും വനപരകരുടെയും നാലഞ്ചു ജീപ്പുകൾക്കൊപ്പം എത്തിയ വലിയ ബസ്സിൽ നിന്നും തോക്കേന്തിയ കമാൻഡോകൾ വേഗത്തിൽ ഇറങ്ങി നിരന്നു. പോലീസ് മേധാവികളോടൊപ്പം പിന്നെ വീട്കളിലേക്ക്. തണ്ടർ ബോൾട്ട് സംഘത്തെ കണ്ട് നാട്ടുകാർ ആദ്യം അബരന്നു. രണ്ടുകൈ മലയൻ കോളനിയിലെ വീടുകളിൽ നിന്നും വിവരങ്ങൾ ശേഘരിക്കാൻ ആണ് സംഘം ആദ്യം പോയത്. വൻ പോലീസ് സംഘത്തെ കണ്ട് കരിയമറിയാതെ നടുക്കത്തോടെ ആയിരുന്നു ആദ്യമൊക്കെ മറുപടി. എന്നാൽ സൗഹൃദത്തോടെയുള്ള പോലിസിന്റെ സമീപനത്തോടെ ആദിവാസികളുടെ ആശംഗയകന്നു. കാരികടവ് മലയൻ കോളനിയിലെ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ആഘിലക്കും വിപിനും പ്ലസ്‌ ടു വിജയിച്ച ബിൻസിക്കും പോലീസുകാർ പാരിതോഷികങ്ങൾ നല്കി അനുമോദിച്ചു. കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!