Breaking News

കെ.എസ്.ആര്‍.ടി.സി. കട്ട സപ്പോര്‍ട്ടുമായി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍, ബസ്സുകള്‍ പുത്തനായി

കൊടകര : ഹര്‍ത്താല്‍ ദിനത്തില്‍ ജനോപകാര പ്രദമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് കൊടകര സഹൃദ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെ തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെത്തിച്ചത്. മുഖം മിനുക്കി കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി.യില്‍ ബസ്സുകളുടെ മുഖം മിനുക്കിയാലൊ എന്ന ആലോചനക്ക് കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ അനുമതിയും ലഭിച്ചു.

ഹര്‍ത്താല്‍ കാര്യമായില്ലെങ്കിലും വണ്ടികള്‍ കഴുകാന്‍ തിങ്കഴാഴ്ച രാവിലെ തന്നെ വിദ്യാര്‍ത്ഥികള്‍ സ്റ്റാന്റിലെത്തി.ബസ്സുകള്‍ കഴുകുന്ന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് അമ്പരപ്പ്.കെ.എസ്.ആര്‍.ടി.സി.ക്ക് കട്ട സപ്പോര്‍ട്ട് നല്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി യാത്രക്കാരും ജീവനക്കാരുമെത്തി.

ഓര്‍ഡിനറി,സൂപ്പര്‍ ഫാസ്റ്റ്,ലോ ഫ്ലോര്‍ തുടങ്ങി പതിനഞ്ചിലേറെ ബസ്സുകളാണ് വിദ്യാര്‍ത്ഥികള്‍ കഴുകി വൃത്തിയാക്കിയത്.ബസ്സുകളുടെ ഉള്‍ഭാഗം അടിച്ച് വൃത്തിയാക്കി.ദീര്‍ഘദൂര ബസ്സുകളുടെ വശങ്ങളിലെ ചില്ലുകളും സീറ്റുകളും ചെളി കളഞ്ഞ് തുടച്ച് വൃത്തിയാക്കി.

ബസ്സുകളുടെ അകവും പുറവും കഴുകി പുതു പുത്തനാക്കി.്സ്വഛ്ഭാരത് പദ്ധതി പ്രകാരം കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സഹൃദയ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ ബസ്സുകള്‍ കഴുകിയത്. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ. സി.യു. വിജയ്,പ്രൊഫ. ദീപക് ജോസഫ്,ഹാഷിം മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കഴുകിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!