Breaking News

ഒന്നാംകാലംമുതല്‍ കൊട്ടിക്കയറാന്‍ ഒമ്പതംഗസംഘം; പഞ്ചാരിമേളം അരങ്ങേറ്റം 9 ന്

കൊടകര: പഞ്ചാരിമേളത്തിന്റെ ഒന്നാംകാലംമുതല്‍ കൊട്ടി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് കൊടകര വെല്ലപ്പാടിയില്‍ ഒമ്പതംഗസംഘം. പി.ഹരികൃഷ്ണന്‍,എ.ആര്‍.അതുല്‍ കൃഷ്ണ, അഭിരാംവിജയന്‍, ജി.നാരായണന്‍, അദുല്‍സജീവ്, കെ.അനന്തകൃഷ്ണന്‍, പി.ആര്‍.ആദിത്യന്‍, ഇ.കാളിദാസ്, മനുകൃഷ്ണസജീവ് എന്നിവരാണ് അരങ്ങേറുന്നത്.

വെല്ലപ്പാടി പൂതികുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍ 9 ന് വൈകീട്ട് 6 ന് പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ അരങ്ങേറ്റമേളം ഉദ്ഘാടനംചെയ്യും. കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍, കൊടകര സജി,പറമ്പില്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ യഥാക്രമം കുറുംകുഴല്‍, കൊമ്പ്, വലംതല,ഇലത്താളം എന്നിവയില്‍ നാല്‍പ്പതോളം സഹമേളകലാകാരന്‍മാര്‍ അണിനിരക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!