Breaking News

ജൈവവൈവിധ്യ ഉദ്യാനപദ്ധതി ഉത്ഘാടനം ചെയ്തു.

532192_385061328276905_515108968_nകോടാലി:സുസ്ഥിര പുതുക്കാട് വികസന പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന ജൈവവൈവിധ്യ ഉദ്യാനപദ്ധതിയുടെ ഉത്ഘാടനം മൂന്നുമുറി ശ്രീലക്ഷ്മി തിയേറ്ററില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ ഇന്ന് കാലത്ത് നിര്‍വ്വഹിച്ചു. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

ഇന്ന് സംജാതമായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതാക്കനമെങ്കിൽ കൃഷിയെ പ്രോത്സാഹിപ്പിച്ച് ജൈവ വൈവിധ്യം കാത്തുസൂക്ഷിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് മന്ത്രി എം. കെ.മുനീർ. സുസ്ഥിര പുതുക്കാട് വികസന പദ്ധതി മണ്ഡലത്തിൽ നടപ്പാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിനുള്ള കര്മ്മ സേനയായി കുടുംബശ്രീ രംഗത്ത് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടാലി ശ്രീ ലക്ഷ്മി തിയ്യറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രൊ. സി. രവിന്ദ്ര നാഥ് എം. എൽ. എ അധ്യക്ഷനായിരുന്നു.ഗുരുവായൂർ ദേവസ്വം ബോർഡ്‌ ചെയർമാൻ ടി. വി. ചന്ദ്രമോഹൻ, ത്രിതല പഞ്ചായത്ത് സാമാജികർ, രാഷ്ട്രീയ സാമുക്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവര് ചടങ്ങിൽ സംബന്ധിച്ചു.

കദളീവനം വിപുലീകരണ പദ്ധതി, റോബസ്റ്റ ഗ്രാമം, പുഷ്പഗ്രാമം, മാന്തോപ്പ് പദ്ധതി, ബയോഗ്യാസ് വ്യാപനപദ്ധതി എന്നിവയാണ് നടപ്പാക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആവശ്യമായ കദളിപ്പഴം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ കദളിവാഴകൃഷി വിപുലീകരിക്കുന്നതാണ് കദളീവനം പദ്ധതി. കുടംബശ്രീക്കു കീഴിലുള്ള ബാലസംഘം പ്രവര്‍ത്തകരാണ് പുഷ്പഗ്രാമം പദ്ധതി നടപ്പാക്കുക. ഓണക്കാലത്തേക്കാവശ്യമായ പൂക്കള്‍ ഉല്‍പ്പാദിപ്പിച്ച് കുട്ടികളില്‍ സമ്പാദ്യശീലവും സ്വാശ്രയത്വവും വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പഷ്പഗ്രാമം ഒരുക്കുന്നത്.

റോബസ്റ്റ് വാഴകൃഷി വിപുലീകരിക്കുക, നാട്ടുമാവുകള്‍ വച്ചു പിടിപ്പിക്കുക, മാലിന്യസംസ്‌കരണത്തിന് പകുതി തുക സബ്‌സിഡി നല്‍കിക്കൊണ്ട് ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവയാണ് മറ്റു പദ്ധതികള്‍.  റോബസ്റ്റ കന്ന് വിതരണോദ്ഘാടനം പി.സി. ചാക്കോ എം.പി.യും നിവേദ്യകദളി കന്ന് വിതരണോദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹനും നിര്‍വഹിക്കും. മറ്റത്തൂര്‍ പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍, മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക.

കടപ്പാട് : ലോനപ്പൻസുസ്ഥിര പുതുക്കാട് വികസന പദ്ധതി & അനിത  ദേവസ്യ[divider]966515_3170290233181_1139148786_o310228_385061538276884_276659846_n 480446_385061264943578_1561265457_n 532192_385061328276905_515108968_n 557952_385061448276893_1768016291_n 601789_385061528276885_1611839627_n229640_385061394943565_1821788085_n (1)[divider]

[vcfb id=385035411612830 w=640 h=385][divider][vcfb id=385054921610879 w=640 h=385]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!