കൊടകര. കോവിഡ് ബാധിച്ച്് യുവാവ് മരിച്ചു. പേരാമ്പ്ര തേശ്ശേരി കള്ളിശ്ശേരി പരേതനായ അശോകന്‍ മകന്‍ അഭിറാം (39) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി കടുത്തശ്വാസ തടസ്സത്തെത്തുടര്ന്
ആര്‍.എസ്.എസ് കൊടകര ഖണ്ഡിലെ പേരാമ്പ്ര മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് ആയിരുന്നു. സംസ്‌കാരം നടത്തി. അമ്മ: സാവിത്രി ഭാര്യ: ധന്യ, സഹോദരന്‍:സുബിറാം.
വിടപറഞ്ഞത് ആദര്‍ശശാലിയായ സ്വയംസേവകന്‍
കൊടകര : സംഘഗംഗയില്‍ അലിഞ്ഞുചേര്‍ന്ന ജീവിതമായിരുന്നു ചൊവ്വാഴ്ച അന്തരിച്ച കൊടകര പേരാമ്പ്ര തേശ്ശേരി കള്ളിശ്ശേരി അഭിറാമിന്റേത്. കുട്ടിക്കാലം മുതല്‍ ആര്‍.എസ്.എസ് ശാഖയിലൂടെ വളര്‍ന്നു വന്ന ആദര്‍ശശാലിയായ സ്വയം സേവകന്‍. അഭി എന്നാണ് എല്ലാവരും സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്. അഭിയുടെ ആത്മാര്‍ഥപ്രവര്‍ത്തനങ്ങളും സേവനങ്ങളും സഹപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയായിരുന്നു. നാട്ടിലെ എന്തുകാര്യങ്ങളിലും സജീവമായി ഇടപെടുമായിരുന്നു.
ട്രസ്സ് വര്‍ക്ക് ചെയ്ത് കുടുംബം പോറ്റിയിരുന്ന അഭി സേവാഭാരതിയുടേയും മറ്റും സേവാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സേവാഭാരതി വീടു നിര്‍മിച്ചുനല്‍കുന്നവേളില്‍ അതിന്റ ട്രസ്സ് ജോലികള്‍ സൗജന്യമായി നിര്‍വഹിച്ചു നല്‍കുമായിരുന്നു അഭി.
ശ്രീകൃഷ്ണജയന്തി, ജീവിതത്തിലെ ചില സ്വകാര്യസ്വപ്നങ്ങള്‍ ബാക്കി വച്ചാണ് ഈ 37 കാരന്‍ യാത്രയായത്. അഭിറാമിന്റെ ആകസ്മിക വേര്‍പ്പാടിന്റെ വേദനയിലാണ് കൊടകര മേഖലയിലെ സംഘപ്രവര്‍ത്തകര്‍.