കൊടകര : വിവേകാനന്ദ ട്രസ്റ്റ് വൈസ് ചെയര്‍മാനും ഗവ.കോണ്‍ട്രാക്റ്ററുമായിരുന്ന കൊടകര വട്ടേക്കാട് തെക്കൂട്ട് ടി.എം.കൃഷ്ണ്‍കുട്ടി(65) അന്തരിച്ചു. വട്ടേക്കാട് തെക്കൂട്ട് മാധവന്റേയും കാളിക്കുട്ടിയുടേയും മകനാണ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.
വിവേകാനന്ദ ട്രസ്റ്റ് സ്ഥാപക ഡയറക്ടര്‍, ഗവ. കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ ഇരിങ്ങാലക്കുട റീജിയണ്‍ മുന്‍ ട്രഷറര്‍, ആര്‍.എസ്.എസ് മുന്‍ ഖണ്ഡ് കാര്യവാഹ്, കൊടകര ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡണ്ട്, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം മുന്‍ ഭരണസമിതിയംഗം, കൊടകര പൂനിലാര്‍ക്കാവ് , പുത്തുകാവ് ദേവസ്വങ്ങളിലെ മുന്‍ഭരണസമിതി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഭാര്യ : രമ കൃഷ്ണ്‍കുട്ടി(മുന്‍പ്രസിഡണ്ട്, കൊടകര ഗ്രാമപഞ്ചായത്ത്) മക്കള്‍ : അഡ്വ: റോണികൃഷ്ണന്‍, കൃഷ്ണപ്രണവ്. മരുമക്കള്‍ : ഡോ.ചിപ്പിറോണികൃഷ്ണന്‍, ഐശ്വര്യകൃഷ്ണപ്രണവ്. കൊച്ചുമകന്‍ : അയാല്‍ഷ്