സൗജന്യ തിമിര പരിശോധന ക്യാമ്പ്‌ : മുന്നൂറോളം പേർ പങ്കെടുത്തു.

കോടാലി : പാലക്കാട്‌ അഹല്യ ആശുപത്രിയുമായി  സഹകരിച്ചു  ഫാസ് പാഡിയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ  തിമിര പരിശോധന ക്യാമ്പ്‌ ആക്സിസ് കോളേജ് പ്രിന്‍സിപ്പല്‍  സന്തോഷ്‌ കുമാര്‍ പി . ടി . ഉദ്ഘാടനം ചെയ്തു .ഫാസ് പാഡി പ്രസിഡന്റ്‌ ബീന നന്ദകുമാര്‍ അധ്യക്ഷയായിരുന്നു .എ .കെ .പുഷ്പാകരന്‍ , മണികണ്ഠന്‍ ടി . ആര്‍ , കാസിം . വി . കെ ,  പി .എം .ജോണി എന്നിവര്‍ സംസാരിച്ചു . ഹയ്യര്‍ സെക്കന്ററി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും A + നേടിയ  ചെമ്പുചിറ G H S S വിദ്യാര്‍ഥിനി  ഫര്‍സാന . പി . എമ്മിനെ ചടങ്ങില്‍ അനുമോദിച്ചു .

മുന്നൂറോളം പേരെ  ക്യാമ്പില്‍ പരിശോധിക്കുകയും  അമ്പതോളം രോഗികളെ സൗജന്യ തിമി ശസ്ത്രക്രിയ ക്ക് തെരഞ്ഞെടുക്കുകയും ചെയ്തു എന്ന് സംഘാടകര്‍ അറിയിച്ചു . കടപ്പാട് : മറ്റത്തൂർ.ഇൻ

fas-pady-eye-2fas-pady-eye-1

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!