Breaking News

കോടാലില്‍  ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയും താലപ്പൊലിയും

കോടാലില്‍ ഭഗവതിക്ഷേത്രത്തില്‍ താലപ്പൊലിയോടനുബന്ധിച്ച് കലാമണ്ഡലം രതീഷും കലാനിലയം സനീഷും ചേര്‍ന്നൊരുക്കിയ ഇരട്ടത്തായമ്പക.

കൊടകര : കോടാലില്‍ ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും താലപ്പൊലിയും നടന്നു. ഗണപതിഹോമം, വിശേഷാല്‍പൂജകള്‍, കലശാഭിഷേകം, പറനിറപ്പ്, നന്തുണിപ്പാട്ട്, മേളം, എടയാറ്റ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, ദീപാരാധന, നാദസ്വരം, കേളി,കൊമ്പ് പറ്റ്, കുഴല്‍പറ്റ്, ഇരട്ടത്തായമ്പക, ഗുരുതി എന്നിവയുണ്ടായി.

ചടങ്ങുകള്‍ക്ക് തന്ത്രി ഡോ.കാരുമാത്ര വിജയന്‍, വിനോദ് തേശ്ശേരി, മേല്‍ശാന്തി മനീഷ് ചെമ്പുച്ചിറ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.  മേളത്തിന് കൊടകര ഉണ്ണിയും ഇരട്ടത്തായമ്പകക്ക് കലാമണ്ഡലം രതീഷ്, കലാനിലയം സനീഷ് എന്നിവരും നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!