കൊടകര: 15 വര്‍ഷം പിന്നിട്ട കാവനാട് ലിഫ്റ്റ് ഇറിഗേഷന്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കൂട്ട ഉപവാസവും ധര്‍ണ്ണയും നടത്തി. സമിതി പ്രസിഡന്റ് ജോര്‍ജ് ചുള്ളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എസ്. പ്രസാദ് അധ്യക്ഷനായി. കെ.പി. സന്തോഷ്, എ.കെ. ഷാജു, കെ.കെ. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. കടപ്പാട് : മാതൃഭൂമി