കൊടകര: ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ പാവനാത്മ പ്രോവിന്‍സിലെ കൊടകര ഡോണ്‍ ബോസ്‌ക്കോ ഭവനാംഗമായ സി. അനിറ്റ് (സിസിലി 77) അന്തരിച്ചു. ) സംസ്‌കാരം വൈകീട്ട് 5 ന് ബിഷപ്പ് പോളി കണ്ണുക്കാടന്റെ കാര്‍മ്മികത്വത്തില്‍ കൊടകര ഡോണ്‍ സിമിത്തേരിയില്‍.
അമ്മാടം കുരുതുകുളങ്ങര പെല്ലിശ്ശേരി, ദേവസ്സി കുഞ്ഞാറമ്മ ദമ്പതികളുടെ മകളാണ് പരേത . സി.ഒലിവര്‍ സി.എച്ച്.എഫ്, ആന്റണി, ടോണി, പരേതരായ ജോസ്, മേരി, ഫ്‌ളവര്‍ എന്നിവര്‍ സഹോദരങ്ങളാണ്. കുഴിക്കാട്ടുശ്ശേരി മരിയ തെരേസ ഹോസ്പിറ്റല്‍, പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ആതുരശുശ്രൂഷ മേഖലയിലും, അവിട്ടത്തൂര്‍ ഹോളി ഫാമിലി കോണ്‍വെന്റില്‍ സുപ്പീരിയറായും, പരിയാരം, കൊടകര എന്നിവിടങ്ങളില്‍ കുടുംബപ്രേഷിത പ്രവര്‍ത്തനത്തിലൂടെയും സ്തുത്യര്‍ഹമായ ശുശ്രൂഷകള്‍ നിര്‍വഹിച്ചിട്ടുണ്ട്.