പറപ്പുക്കര ഫൊറോന ചർച്ച് കെ സി വൈ എം യുണിറ്റിന്റെ ആഭിമുഖ്യത്തിൽ “പെനുഎൽ -2013” ലഹരി വിമുക്ത ക്യാമ്പ്യൻ സങ്കടിപ്പിച്ചു. കെ സി വൈ എം ഇരിഞ്ഞാലക്കുട രൂപതാ ചെയർമാൻ സി ജെ പ്രിൻസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൻറെ ഉദ്ഘാടനം പ്രൊഫെസെർ സി രവീന്ദ്രനാഥ് എം എൽ എ നിർവഹിച്ചു.
കെ സി വൈ എം ഇരിഞ്ഞാലക്കുട രൂപതാ ഡയറക്ടർ കിൻസ് എളങ്ങുന്നപുഴ,പറപ്പുക്കര ഇടവക വികാരി ഫാദർ ജോസ് പന്തല്ലുക്കാരൻ,അസി.വികാരി ഫാ.പ്രവീണ്‍,ഇടവക കൈകരാൻ ജാഫ്രിൻ ജോണ്‍,കെ സി വൈ എം ജെനരൽ സെക്രട്ടറി സിന്റോ എന്നിവർ സംസാരിച്ചു.സ്റ്റേറ്റ് സിന്ടികേട് അംഗം ജെറി പൗലോസ് ക്ലാസ് നയിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള കെ സി വൈ എം പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. റിപ്പോർട്ട് :അനിത ദേവസ്യ