Breaking News

ലോക പരിസ്ഥിതി ദിനം – ജൂണ്‍ 5 . . . മരം ഒരു വരം. . . നടൂ ഒരു മരം. . .

WorldEnvironment Dayനമ്മളിൽ ഓരോരുത്തരിലും ആശങ്ക ഉളവാക്കുന്ന രീതിയിൽ ആണ് ഇന്ന് പ്രകൃതിയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്, താളം തെറ്റുന്ന കാലാവസ്ഥ , ഉയർന്ന താപനില, കുറഞ്ഞു വരുന്ന ഭൂഗർഭജലത്തിന്റെ തോത്, മഴയുടെ അലഭ്യത എല്ലാം കൂടി നമ്മെ ചുറ്റി വരിയുമ്പോള്നാം എല്ലാം രോഗാവസ്തയിലേക്ക് എത്തപെടുന്നു.
കാർബണ്‍ വ്യാപനത്തിന്റെ അതിപ്രസരവും ഓസോണ്പാളിക്ക് ഏറ്റ വിള്ളലും എല്ലാം കൂടി ജീവജാലങ്ങളുടെ നിലനില്പ് തന്നെ ഇല്ലാതാക്കാന് പോകുന്നവയാണ്, നാമും ആഗോള താപനത്തിന്റെ പിടിയിലേക്ക്പതിയെ അമര്ന്നു കൊണ്ടിരിക്കയാണ് എന്ന ബോധം മനസില്സൂക്ഷിച്ചു കൊണ്ട് പ്രകൃതിയെ രക്ഷിക്കാന് മുന്നോട്ടിറങ്ങുവിൻ .

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.

ജീവന്‍്റെ നിലനില്‍പ്പ് ഭീഷണി നേരിട്ട സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ഭൂമിയുടെ മരണത്തെക്കുറിച്ച മുന്നറിയിപ്പുകളും സൂചനകളും നിരന്തരം അവഗണിച്ച നമ്മള്‍ അവസാന നിമിഷങ്ങളില്‍ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങള്‍ മാത്രമാണിത്. വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്.

പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നു് ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. ശേഷിക്കുന്നവ കൂടി നശിപ്പിക്കാന്‍ ആക്കം കൂട്ടുകയാണ് ഓരോ തലമുറയും.കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നതിന്‍്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, കൊടും ചൂടിനെ കാത്തിരിക്കുന്ന നമുക്ക് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. ലോകത്തെ പ്രധാന മഴക്കാടുകള്‍ എല്ലാം ഭീഷണിയിലാണ്. കാലാവസ്ഥ വ്യതിയാനത്തിന്‍്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല,

ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യറാവണം.ഈ ചിന്തകളെ ജ്വലിപ്പിക്കുന്നതാവട്ടെ, തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതാവട്ടെ ഇത്തരം ദിനാചരണങ്ങള്‍….

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!