കൊടകര:പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂണ്‍9 ഞായറാഴ്ച ആഘോഷിക്കും. രാവിലെ 6ന് ഉഷഃപൂജ, 8ന് ശ്രീഭൂതബലി, പഞ്ചാരിമേളം, 11ന് കളഭാഭിഷേകം, ഉച്ചപ്പൂജ, 12ന് പ്രസാദഊട്ട്, 12.30ന് കൊടകര അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ്, ഉച്ചകഴിഞ്ഞ് 2.30ന് കാഴ്ചശ്ശീവേലി, പഞ്ചവാദ്യം, 5ന് അഞ്ചടന്തമേളം, 6.30ന് ദീപാരാധന, 7ന് കേളി, പറ്റ്, രാത്രി 8ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം, ഇടയ്ക്ക പ്രദക്ഷിണം, മേളം എന്നിവയാണ് പരിപാടികള്‍. മേളത്തിന് പെരുവനം പ്രകാശന്‍മാരാരും പഞ്ചവാദ്യത്തിന് അയിലൂര്‍ അനന്തനാരായണനും നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
Wish all the best for the Prathishta dinam. May devi bless one and all.