Breaking News

ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും രംഗത്ത്.

Kodakara Farmers Bankകൊടകര: ഫാര്‍മേഴ്‌സ് സഹകരണ ബാങ്കില്‍ ഏകപക്ഷീയമായി അനധികൃത നിയമനം നടത്തിയതില്‍ പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്ത്. സഹകരണ നിയമങ്ങള്‍ പാലിക്കാതെ ഏകപക്ഷീയ തീരുമാനത്തിലൂടെ നടത്തിയ നിയമനനടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ബാങ്ക് എം.ഡി. ലതാനാരായണനെ ഘെരാവോ ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത്, കെ.സി. ശ്രീജിത്ത്, പ്രദീപ് വാഴക്കാലി, വി.കെ. മുരളി, എം.എന്‍. തിലകന്‍, . ബി.ജെ.പി. പഞ്ചായത്തംഗം പി.എം. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് എം.ഡിയെ തടഞ്ഞത്. പിന്നീട് കൊടകര പോലീസെത്തിസമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകര്‍ കൊടകര ടൗണില്‍ പ്രകടനവും ബാങ്കിനു മുന്നില്‍ ധര്‍ണ്ണയും നടത്തി. ഗിരീഷ് കളരിക്കല്‍, സംഗീത് രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സി.പി.എം. ഡയറക്ടര്‍മാര്‍ മാത്രം തീരുമാനമെടുത്ത് നടത്തിയ ഉദ്യോഗസ്ഥ നിയമനങ്ങള്‍ റദ്ദാക്കണമെന്ന് യു.ഡി.എഫ്. നേതാക്കളും ആവശ്യപ്പെട്ടു. സഹകരണ വകുപ്പ് നിര്‍ദേശങ്ങള്‍ അവഗണിച്ചും സഹകരണ നിയമങ്ങള്‍ പാലിക്കാതെയുമാണ് നിയമനം നടത്തിയിട്ടുള്ളത് . നിയമനനടപടികളില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും യു.ഡി.എഫ്. ആരോപിച്ചു. അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഏകപക്ഷീയ തീരുമാനത്തിലൂടെ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ 10 മുതല്‍ ബാങ്കിനു മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തുമെന്ന് കോണ്‍ഗ്രസ് കൊടകര മണ്ഡലം പ്രസിഡന്റ് കെ.കെ. നാരായണന്‍, മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ , എം.കെ. ഷൈന്‍ , ഡയറക്ടര്‍മാരായ വി.ഒ. ദേവസ്സി , ടി. കൃഷ്ണന്‍കുട്ടി നായര്‍ , ജോയ് കുയിലാടന്‍ എന്നിവര്‍ അറിയിച്ചു.

ഫോട്ടോ : പ്രജിത്ത് ടി.വി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!