Breaking News

കൊടകരയില്‍ കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍..!

DSC00097കൊടകര : ജംഗ്‌ഷനില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടമുറികള്‍ തകര്‍ത്തതിഌശേഷം ഇടിഞ്ഞുവീണ കെട്ടിടാവശിഷ്‌ടങ്ങള്‍ നടപ്പാതയില്‍ കിടക്കുന്നത്‌ കാല്‍നടയാത്രക്കാര്‍ക്ക്‌ ദുരിതമാകുന്നു .സംഭവം പിന്നിട്ട്‌ ഒരു മാസം ആയെങ്ങിലും കെട്ടിടാവശിഷ്‌ടങ്ങള്‍ നീക്കംചെയ്‌തിട്ടില്ല. കടകളിലെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്നും ഉപയോഗ്യയോഗ്യമായ വസ്‌തുക്കള്‍ കടക്കാര്‍ എടുത്തുകൊണ്ടുപോയെങ്കിലും ഫുട്‌പാത്തില്‍ കിടക്കുന്ന വെട്ടുകല്ല്‌, കോണ്‍ക്രീറ്റ്‌ കട്ടകള്‍, പലകകള്‍ എന്നിവയെല്ലാം വഴിയാത്രക്കാര്‍ക്ക്‌ നടക്കാനാകാത്ത അവസ്ഥയില്‍ നടപ്പാതയില്‍ കെട്ടിക്കിടക്കുകയാണ്‌. 

ലക്ഷങ്ങൾ മുടക്കി പണിത നടപ്പാതയിൽ ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങൾക്കൊപ്പം ഫ്ലെക്സ് ബോർഡുകളും എപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നു.  ഇത്ര നാളായിട്ടും ഇതിനു ഒരു പരിഹാരം കാണാൻ കഴിയാത്ത പഞ്ചായത്ത് ഭരണാധികാരികൾ വളരെ അപമാനകരം ആകുന്നു സമൂഹത്തിൽ.

കാല്‍നടയാത്രക്കാര്‍ ഈ ഭാഗത്തെത്തുമ്പോള്‍ റോഡിലേക്ക്‌ ഇറങ്ങിയാണ്‌ നടക്കുന്നത്‌.അതു കൂടുതല്‍ അപകടങ്ങള്‍ക്കും വഴിയൊരുക്കും. നടപ്പാതയിലെ കെട്ടിടാവശിഷ്‌ടങ്ങള്‍ മാറ്റാന്‍ പഞഅചായത്ത്‌ അധികൃതരോ വ്യാപാരികളോ യാതൊരു നടപടിയും എടുക്കുന്നില്ല. യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടാകുന്ന കെട്ടിടാവശിഷ്‌ടങ്ങള്‍ നടപ്പാതയില്‍ നിന്നും മാറ്റാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ഇതേസമയം ജംഗ്‌ഷനില്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടം പുതുക്കിപ്പണിത്‌ ടൊണ്‍വികസനം യാഥാര്‍ഥ്യമാക്കാന്‍ ജില്ലാഭരണകൂടം ഇടപെടണമെന്ന്‌ എന്‍.സി.പി കൊടകര മണ്‌ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പുഷ്‌പാകരന്‍ തോട്ടുപുറം അധ്യക്ഷത വഹിച്ചു.
20130629_134458

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!