കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയില്‍ ഊട്ടുതിരുന്നാള്‍ ആഘോഷിച്ചു. ദിവ്യബലി, വിശുദ്ധകുര്‍ബാന, ഊട്ട് വെഞ്ചിരിപ്പ്, ആഘോഷമായ ദിവ്യബലി, തിരുന്നാള്‍ സന്ദേശം നല്‍കല്‍, കുട്ടികള്‍ക്ക് ചോറൂണ് എന്നിവയുണ്ടായി. ഫാ.ഡിന്റോ പ്ലാക്കല്‍, ഫാ.ജോയ് കടമ്പാട്ട്, ഫാ.ജോസ് മാളിയേക്കല്‍, ഫാ.ജോയ് പാലിയേക്കര എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മകത്വം വഹിച്ചു.