Breaking News

ബൈക്കിലെത്തിയവര്‍ കാല്‍നടക്കാരിയുടെ മാല കവര്‍ന്നു.

കൊടകര: വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയവര്‍ വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു രക്ഷപ്പെട്ടു. അഴകം തൊമ്മാത്ത് നന്ദനന്റെ ഭാര്യ ഗീത(42)യുടെ നാല് പവന്റെ മാലയാണ് കവര്‍ന്നത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

തൃശ്ശൂരില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ഗീത ജോലി കഴിഞ്ഞു വരികയായിരുന്നു. കൊടകരയില്‍ ബസ്സിറങ്ങി സര്‍വീസ് റോഡിലൂടെ അഴകത്തേക്കുള്ള റോഡിലേക്ക് കടക്കുമ്പോള്‍ ബൈക്കിലെത്തിയവര്‍ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്‍ഭാഗത്തിരുന്നയാളാണ് മാല പൊട്ടിച്ചത്. താലിയും മാലയുടെ കുറച്ചുഭാഗവും നഷ്ടപ്പെട്ടിട്ടില്ല. കൊടകര പോലീസ് കേസെടുത്തു. കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!