കൊടകര : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ അന്തരിച്ച മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടന്റെ വസതിയിലെത്തി നമ്പാടന്റെ വിധവ ആനി ടീച്ചറേയും കുടുംബാംഗങ്ങളേയും സമാശ്വസിപ്പിച്ചു. നമ്പാടന്‍ മാസ്റ്ററുടെ നിര്യാണ സമയത്ത് അസുഖബാധിതനായിരുന്നതിനാല്‍ എത്താന്‍ സാധിക്കാതിരുന്നതിനാലാണ് സുധീരന്‍ ഞായറാഴ്‌ച രാവിലെ പത്തരയോടെ പേരാമ്പ്ര പുത്തൂക്കാവിലെ നമ്പാടന്റെ വസതിയിലെത്തിയത്. മുക്കാല്‍മണിക്കൂറോളം നമ്പാടന്റെ കുടംബാംഗങ്ങലോടൊപ്പം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
പാര്‍ലമെന്ററി വേദിയെ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാന്‍ പരിശ്രമിച്ച പ്രയത്‌നശാലിയായ ജനനേതാവായിരുന്നു നമ്പാടന്‍ മാഷെന്ന് വി.എം.സുധീരന്‍ അഌസ്‌മരിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗീസ്, കോണ്‍ഗ്രസ് കൊടകര മണ്ഡലം പ്രസിഡന്റ് കെ.കെ.നാരായണന്‍, മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എം.ചന്ദ്രന്‍, എം.കെ.ഷൈന്‍, വി.എം.ആന്റു എന്നീ നേതാക്കള്‍ സുധീരനോടൊപ്പം ഉണ്ടായിരുന്നു.