കൊടകര : ദേശീയപാതയില്‍ നെല്ലായിയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരനായ വൃദ്ധന് മരിച്ചു.കല്ലൂര്‍ മുട്ടിത്തടി പെരുമ്പായില്‍ ഗംഗാധരന്(70) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം.പരിക്കേറ്റ ഇയാളെ പുതുക്കാട് സര്ക്കാര്ആശുപത്രിയില് എത്തിച്ചങ്കിലും തുടര്‍ന്ന് വിദഗ്ധചികിത്സക്ക് തൃശൂരിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചത്. പുതുക്കാട് ആശുപത്രിയില്‍ കുറച്ചുവര്‍ഷം മുമ്പ് ആംബുലന്‍സ് ുണ്ടായിരുന്നെങ്കിലും കട്ടപ്പുറത്തായതിഌശേഷം പുതിയ ആംബുലന്‍സ് ഇവിടെ കൊണ്ടുവന്നിട്ടില്ലത്ര. പലപ്പോഴും ഇവിടെ അപകടത്തിലും മറ്റും ഗുരുതരപരിക്കുമായിവരുന്ന രോഗികളെ കൊണ്ടുപോകല്‍ ദുരിതമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.