Breaking News

ഓര്‍മയായത്‌ മഠത്തില്‍ വരവിന്റെ താളപ്രമാണി.

elathaala kalakaran chelakkara unnikrishnanതൃശൂര്‍: ഒരു ഇലത്താളവാദ്യകലാകാരനില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇന്നലെ അന്തരിച്ച കലാപ്രതിഭ ചേലക്കര ഉണ്ണികൃഷ്‌ണന്‍നായര്‍.വാദ്യകുലപതി പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍മാര്‍പോലും തന്റെ തായമ്പകകള്‍ക്ക്‌ ഉണ്ണികൃഷ്‌ണന്റെ താളം വേണമെന്ന്‌ ആഗ്രഹിച്ചിരുന്നു. വാദ്യകലയില്‍ ഇലത്താളരംഗത്ത്‌ കഴിഞ്ഞ നാലരപതിറ്റാണ്ടായി സജീവസാന്നിധ്യമായിരുന്നു ഉണ്ണികൃഷ്‌ണന്‍.പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്‌ തിരുവമ്പാടിയുടെ മഠത്തില്‍വരവ്‌ പഞ്ചവാദ്യത്തിന്‌ ചേലക്കര ഉണ്ണികൃഷ്‌ണന്‍ പൂരക്കമ്പക്കാരുടെ ഹരമാണ്‌.45 വര്‍ഷക്കാലമായി ഇദ്ദേഹം തിരുവമ്പാടിയുടെ ഇലത്താളനിരയിലുണ്ട്‌.കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി പ്രമാണിയുമാണ്‌.ഇദ്ദേഹത്തിഌമുമ്പ്‌ തറ ശങ്കരപ്പിള്ളയായിരുന്നു മഠത്തില്‍വരവിന്റെ താളപ്രമാണി.ഉണ്ണികൃഷ്‌ണന്‍നായരുടെ ജ്യേഷ്‌ഠന്‍ കുട്ടപ്പഌം അഌജന്‍ ഗോപി ഇലത്താളകലാരംഗത്ത്‌ ശ്രദ്ദേയരാണ്‌.

മേളം,തായമ്പക,പഞ്ചവാദ്യം എന്നിവയ്‌ക്കൊക്കെ ഇദ്ദേഹം ഏറെ നിഷ്‌കര്‍ഷയോടെ താളം പിടിക്കുന്നു.എന്നാലും പഞ്ചവാദ്യത്തിലാണ്‌ ഇദ്ദേഹത്തിന്റെ പ്രത്യേകത എന്നത്‌ ശ്രദ്ദേയമാണ്‌. പ്രമാണിയെ അഌസരിച്ച്‌ താളം പിടിക്കുന്ന ചുരുക്കം പ്രമാണിമാരില്‍ ഒരാളാണ്‌ ഇദ്ദേഹം.ഒരു ഇലത്താളവാദ്യകലാകാരനില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ചേലക്കര ഉണ്ണികൃഷ്‌ണന്‍നായരുടെ പ്രതിഭ.ചെണ്ടയും തിമിലയും മദ്ദളവും ഇദ്ദേഹത്തിഌവഴങ്ങും.കടവല്ലൂര്‍ അരവിന്ദാക്ഷന്‍നായരുടെ ശിക്ഷണത്തിലാണ്‌ മദ്ദളം അഭ്യസിച്ചത്‌.ഇന്നത്തെ പല തിമിലപ്രണാണിമാരെ വളര്‍ത്തിയതിഌപിന്നിലും ഈ ഇലത്താളകലാകാരന്റെ പരിശ്രമമുണ്ട്‌.ആശാഌം അരങ്ങേറ്റവുമില്ലാത്ത വാദ്യമായാണ്‌ ഇലത്താളം അറിയുകയെങ്കിലും ഇദ്ദേഹത്തിന്റെ പ്രയോഗവൈഭവത്തിലൂടെ ഈ വാദ്യോപകരണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍മാരാരോട്‌ പോലും പ്രമാണിയെ അഌസരിക്കുകയാണ്‌ ഇലത്താലപ്രമാണിയായ തന്റെ ധര്‍മം എന്ന്‌ പറയുകയും അതില്‍ നിന്ന്‌ കടുകിട വ്യത്യാസം വരുത്താതെ പ്രവര്‍ത്തിക്കുകയും ചെയ്‌ത കലാകാരനായിരുന്നു ഇദ്ദേഹം.ഇദ്ദേഹത്തിന്റെ വിയോഗം മലയാളിക്കു സ്വന്തമായി വാദ്യകലയ്‌ക്ക്‌ ഏറെ നഷ്‌ടമാണുണ്ടാക്കുന്നത്‌.

റിപ്പോർട്ട്‌ : കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!