ആളൂരില്‍ അമ്മയും 3 കുട്ടികളും വീടിനകത്ത്‌ കത്തിക്കരിഞ്ഞനിലയില്‍.

കൊടകര : ആളൂരില്‍ വീടിനകത്ത്‌ അമ്മയും 3 കുട്ടികളും കത്തിക്കരിഞ്ഞനിലയില്‍. ആളൂര്‍ ആര്‍.എം.എച്ച്‌. എസ്‌ സ്‌കൂളിഌസമീപം കോര്‍പ്പുള്ളിവീട്ടില്‍ ഷാബുവിന്റെ ഭാര്യ സിന്ധു(30), മക്കളായ പ്രീന(5), അതുല്‍കൃഷ്‌ണ(2), ഗോപു(3 മാസം) എന്നിവരാണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചതിരിഞ്ഞ്‌ 2 മണിയോടെയാണ്‌ വീടിന്റെ മുന്‍വശത്തെ മുറിക്കകത്ത്‌ തീപ്പൊള്ളലേറ്റ്‌ മരിച്ചത്‌. മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യചെയ്‌തതാണെന്നാണ്‌ പ്രാഥമികനിഗമനം. ആളൂര്‍ പള്ളിസ്‌കൂളിലെ ഒന്നാംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ മരിച്ച പ്രീന. 2 കുട്ടികളുടെ മൃതദേഹങ്ങള്‍ അമ്മയെ കെട്ടിപ്പിടിച്ച നിലയിലും ഒരുകുട്ടിയുടേത്‌ അല്‍പ്പം മാറിയുമാണ്‌ കിടക്കുന്നത്‌. ആളൂരിലെ ടെമ്പോഡ്രവറായ ഷാബു 7 വര്‍ഷംമുമ്പ്‌ സ്‌നേഹിച്ച്‌ വിവാഹിതരായതായിരുന്നു.

ആളൂര്‍ കശുവണ്ടിക്കമ്പനിക്കു സമീപം തട്ടില്‍ വീട്ടില്‍ ജോസിന്റെ മകളാണ്‌ സിന്ധു. ഭര്‍ത്തൃവീട്ടില്‍ ഇവരെക്കൂടാതെ ഷാബുവിന്റെ അച്ചനമ്മമാരും സഹോദരഌം കൂടി ഒന്നിച്ചാണ്‌ താമസിച്ചിരുന്നത്‌.എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭര്‍ത്തൃവീട്ടുകാരുമായി അസ്വാരസ്യത്തിലായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സിന്ധുവിന്റെ വീട്ടിലാണ്‌ അമ്മയും കുട്ടികളും കഴിയാറ്‌. ഇതുമായി ബന്ധപ്പെട്ട്‌ കേസ്‌ നിലനിന്നിരുന്നു.പോലീസ്‌ ഇടപെട്ടാണ്‌ സിന്ധുവിനെ വീണ്ടും ഭറ്‌ത്തൃവീട്ടില്‍ കൊണ്ടുവന്നത്‌. എങ്കിലും ഈ വീട്ടില്‍ ഷാബുവിഌം കുടുംബത്തിഌം മാത്രമായി ഒരു ഒറ്റ മുറിയായിരുന്നു. പാചകം പോലും ഈ മുറിയിലായിരുന്നു. മരിച്ചുകിടക്കുന്നിടത്ത്‌ പാത്രങ്ങളും വസ്‌ത്രങ്‌ഹളും പുസ്‌തകക്കെട്ടുകളും മാത്രമല്ല ഒരു വീടിഌവേണ്ട എല്ലാ സാമഗ്രികളും ഈ മുറിയില്‍ കാണാമായിരുന്നു. സമീപത്തെ ഒരാളുടെ ഉടമസ്ഥതയിലുള്ള ടെമ്പോയാണ്‌ ഷാബു ഓടിക്കുന്നത്‌. കുറേക്കാലം ആളൂര്‍ചാലക്കുടി റോഡില്‍ ബൈക്ക്‌ വര്‍ക്ക്‌ഷാപ്പ്‌ നടത്തിയിരുന്നു.ഇന്നലെ ഈ ദുരന്‌കസമയത്ത്‌ ഷാബു അവിടെ ഉണ്ടായിരുന്നില്ല. ആളൂരില്‍നിന്നും കുട്ടികള്‍ക്ക്‌ ബിസ്‌ക്കറ്റുമായി വരുന്നതിനിടെ വിവരമറിഞ്ഞ ഷാബുവിനെ വാഹനത്തില്‍ കയററി നേരെ ആശുപത്രിയിലേക്കാണ്‌ കൊണ്ടുപോയത്‌. ചാലക്കുടിയില്‍ നിന്നും ഇരിങ്ങാലക്കുടയില്‍നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ്‌ തീയണച്ചത്‌. കൂടാതെ ഉന്നതപോലീസ്‌ ഉദ്വേഗസ്ഥരും ആര്‍.ഡി.ഒ യും സയന്റ്‌ഫിക്‌ ഉദ്വേഗസ്ഥരും സ്ഥലത്തെത്തി.മൃതദേഹങ്ങള്‍ ഇന്നലെ വൈകീട്ട്‌ തൃശൂര്‍ മെഡിക്കല്‍കോളേജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ കൊണ്ടുപോയി.[divider]sindu (28)preena (6)Photo002gogul(2.5)

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!