Breaking News

വയോജനദിനവും ഓണസദ്യയും.

വെള്ളികുളങ്ങര : ലോക വയോജനദിനത്തോടഌബന്ധിച്ച്‌ മറ്റത്തൂര്‍ പഞ്ചായത്ത്‌ 8  ാം വാര്‍ഡ്‌ 67 ാം നമ്പര്‍ അംഗനവാടിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനാഘോഷവും ഓണസദ്യയും നടത്തി. ഗ്രാമപഞ്ചായത്ത്‌ അംഗം ക്ലാര ജോണി അദ്ധ്യക്ഷത വഹിച്ചു. തണല്‍ മറ്റത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.എസ്‌. റഹീം മാസ്റ്റര്‍ വയോജനസന്ദേശം നല്‍കി. സെക്രട്ടറി ഉണ്ണികൃഷ്‌ണന്‍ മാഷ്‌, റഷീദ്‌ ഏറത്ത്‌, സി.കെ. കുട്ടി, കെ.എ. അമ്മുണ്ണി, വി.യു. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എം. ജോണി സ്വാഗതവും യു.യു. വാസന്തി ടീച്ചര്‍ നന്ദിയും പറഞ്ഞു. വാര്‍ഡിലെ വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!