Breaking News

കൃഷി ഒരു സംസ്‌കാരമാക്കാന്‍ മനക്കുളങ്ങര സ്‌കൂള്‍ : വീണ്ടും നെൽ കൃഷി തുടങ്ങി.

Manakkulangara Schoolകൊടകര : കൃഷി ഒരു സംസ്‌കാരമാക്കുക എന്ന ലക്ഷ്യത്തോടെ കെ.വി.യു.പി.എസ് വിദ്യാലയത്തിലെ കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ നെല്‍കൃഷി ആരംഭിച്ചു. കൊടകര പഞ്ചായത്തിലെ മനക്കുളങ്ങര പാടശേഖരത്തിലാണ് ഇവര്‍ കൃഷിയിറക്കിയിരിക്കുന്നത്.വിളവെടുക്കാന്‍ 100 ദിവസത്തെ വളര്‍ച്ച മാത്രം ആവശ്യമുള്ള ത്രിവേണി നെല്‍വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. കൃഷിക്കാവശ്യമായ സാങ്കേതിക സഹായം വെള്ളാനിക്കരയിലുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കാര്‍ഷിക സ്ത്രീ പഠന കേന്ദ്രത്തില്‍ നിന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെല്‍കൃഷിക്ക് ജൈവവളം മാത്രമേ ഉപയോഗിക്കു എന്ന് കൃഷിക്ക് നേതൃത്വം വഹിക്കുന്നവര്‍ പറഞ്ഞു.

വിദ്യാലയത്തിലെ എം.പി.ടി.എ. പ്രസിഡന്റ് ഇന്ദിര ലോറന്‍സിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ നെല്‍കൃഷി ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ വളരെ ഉത്സാഹത്തോടുകൂടിയാണ് കൃഷിസ്ഥലത്തെ ജോലികള്‍ ചെയ്യുന്നത്. കൃഷിയുടെ വിവിധ വശങ്ങളെകുറിച്ച് മനസിലാക്കുവാന്‍ സാധിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കൂടാതെ വിദ്യാലയത്തിലെ ഹരിത പോഷകത്തോട്ടത്തില്‍ നിരവധി പച്ചക്കറികളും കൃഷിചെയ്തു വരുന്നു. നേന്ത്രവാഴ, പയര്‍, ക്യാബേജ്, കോളിഫഌവര്‍, പടവലം തുടങ്ങിയവയാണ് പ്രധാന പച്ചക്കറി കൃഷികള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!