കൊടകര : വാസുപുരം എസ്.എന്‍.ഡി.പി. ശാഖ വാര്‍ഷികവും തെരഞ്ഞെടുപ്പും എസ്.എന്‍.ഡി.പി.യോഗം കൊടകര സെക്രട്ടറി കെ.ആര്‍. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കൊടകര യൂണിയന്‍ പ്രസിഡന്റ് ഗോപി കുണ്ടനി മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്‌ടര്‍ കെ.ആര്‍. ദിനേശന്‍ ഓണാഘോഷ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുന്ദരന്‍ മൂത്തമ്പാടന്‍ (പ്രസിഡന്റ്) , ദിവാകരന്‍ തെക്കൂട്ട് (സെക്രട്ടറി), സുരേഷ് പോണോളി (വൈ. പ്രസിഡന്റ്).