വെള്ളിക്കുളങ്ങര : ഇഞ്ചക്കുണ്ടില്‍ വന്‍തുക വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പോലീസെത്തി പിടികൂടി. ഏഴുപേരെ പേരെ അറസ്റ്റ് ചെയ്തു. അമ്പത്തിയേഴായിരം രൂപ പിടിച്ചെടുത്തു. ഇഞ്ചക്കുണ്ടില്‍ സ്വകാര്യ വ്യക്തിയുടെ വീടിനു പിന്നിലെ റബ്ബര്‍ തോട്ടത്തിലാണ് ചീട്ടുകളി നടന്നിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിക്കുളങ്ങര പോലീസ് എസ്ഐ എം.എസ്. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കടപ്പാട് : മാതൃഭൂമി