Breaking News

നെല്ലായി പള്ളി സുവര്‍ണ്ണ ജൂബിലിയാഘോഷം സമാപിച്ചു

nELLAYIcHURCHകൊടകര: നെല്ലായി സെന്റ് മേരീസ് ദേവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി. ഇരിഞ്ഞാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ ജെയിംസ് പഴയാറ്റില്‍ അധ്യക്ഷനായി.

ഫൊറോന വികാരി ജോസ് പന്തല്ലൂക്കാരന്‍, വികാരി ബെന്നി കരുമാലിക്കല്‍, തോമസ് ചൂരക്കല്‍, ദേവസിക്കുട്ടി ആളൂക്കാരന്‍, ഡാന്റിസ് കൈപ്പിള്ളിപറമ്പില്‍, ജൂബിലി കണ്‍വീനര്‍ ആന്റോ ചിറ്റിലപ്പിള്ളി, ജോസ് മഞ്ഞളി എന്നിവര്‍ സംസാരിച്ചു. നിര്‍ധനര്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന വീടുകളുടെ താക്കോല്‍ദാനവും വിദ്യാഭ്യാസ സഹായ വിതരണവും പാരിഷ് ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!