Breaking News

കാവനാട് ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

Kavanad Narasimha Jayanthiകാവനാട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ നരസിംഹജയന്തിയോടനുബന്ധിച്ച് നടത്തുന്ന 13-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് ക്ഷേത്രം തന്തി ബ്രഹ്മശ്രീ അഴകത്ത് മനയ്ക്കല്‍ ഹരിദത്തന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നു.

കൊടകര : കാവനാട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ നരസിംഹജയന്തിയോടനുബന്ധിച്ച് നടത്തുന്ന 13-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ക്ഷേത്രം തന്തി ബ്രഹ്മശ്രീ അഴകത്ത് മനയ്ക്കല്‍ ഹരിദത്തന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. യജ്ഞാചാര്യന്‍ മലപ്പുറം വണ്ടൂര്‍ കല്‍പകശ്ശേരി ഇല്ലത്ത് ബ്രഹ്മശ്രീ വേണു മുസ്സത് കാര്‍മ്മിത്വം വഹിക്കുന്നു. നരസിംഹ ജയന്തിദിനമായ ഇന്ന്  (13ന് ചൊവ്വ) പ്രധാന ചടങ്ങുകള്‍ നടക്കും. പ്രധാന വഴിപാടായി പാനകം കദളിപ്പഴം സമര്‍പ്പണം എന്നിവ ഉണ്ടാകും.

ബുധനാഴ്ച വൈകീട്ട് കൃഷ്ണാവതാരം, വ്യാഴാഴ്ച രാവിലെ 11 ന് ഉണ്ണിയൂട്ട്, വൈകീട്ട് 5.30ന് രുഗ്മിണി സ്വയംവരം, വെള്ളിയാഴ്ച വിദ്യാഗോപാല മന്ത്രാര്‍ച്ചന, കുചേലോപാഖ്യാനം എന്നിവയും ശനിയാഴ്ച 11ന് ആറാട്ടോടുകൂടി യജ്ഞത്തിന് സമാപനമാകും. സപ്ദാഹ ദിവസങ്ങളില്‍ അന്നദാനവും വൈകീട്ട് നിറമാല, ഭജന, പ്രഭാഷണം എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!