കെ.പി.എം.എസ്. ആനത്തടം 437-ാം നമ്പര്‍ ശാഖയില്‍ സ്ഥാപിച്ചിരുന്ന പതാക സാമൂഹ്യ ദ്രോഹികള്‍ തീയിട്ട് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണ്ണ കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുബ്രന് ഉദ്ഘാടനം ചെയ്യുന്നു.
കൊടകര : കെ.പി.എം.എസ്. ആനത്തടം 437-ാം നമ്പര്‍ ശാഖയില്‍ സ്ഥാപിച്ചിരുന്ന പതാക സാമൂഹ്യ ദ്രോഹികള്‍ തീയിട്ട് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശാഖയുടെ നേതൃത്വത്തില്‍ ധര്‍ണ്ണയും പ്രതിഷേധ പൊതുയോഗവും നടത്തി. യോഗത്തില്‍ ശാഖ പ്രസിഡന്റ് പി.കെ. കിഷോര്‍ അദ്ധ്യക്ഷനായി. പി.വി. സുധീര്‍ സ്വാഗതം പറഞ്ഞു.
കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുബ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.സി. വേലായുധന്, ഏരിയ സെക്രട്ടറി പി.വി. ഉമേഷ്, ഏരിയ പ്രസിഡന്റ് കെ.വി. മോഹനന്, എ.കെ. സാജു, എം.എ. ഗിരി, പി.പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.വി. ഷാജു നന്ദി പറഞ്ഞു.