Breaking News

വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു.

കൊടകര: ചെമ്പുചിറ മഹാ ശിവക്ഷേത്രത്തിന്റെ ആഭിമുഘ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസ സഹായധനം വിതരണം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.

ക്ഷേത്രം പ്രസിഡണ്ട് ശ്രീധരന്‍ കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.ദേവദാസ് പുതുക്കാടി,മാണിമാസ്റ്റര്‍,ബിനീഷ് കളപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ക്ക് ഫുള്‍ എ+ നേടിയ വിദ്യാര്‍ഥികളേയും ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ നല്കി അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!